കേരളാ കോൺഗ്രസ് - എം മലയോര സമര യാത്ര 14 മുതൽ
1532567
Thursday, March 13, 2025 6:32 AM IST
കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോൺഗ്രസ് - എം 14 ,15 തീയതികളിൽ മലയോര സമര യാത്ര നടത്തും. വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, വന്യമൃഗങ്ങളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റി നിർത്താൻ ആധുനിക സാങ്കേതിക വിദ്യയായ എഐ ഉപയോഗിക്കുക, ആക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ സൗരോർജ വേലികൾ സ്ഥാപിക്കുക, ജീവൻ നഷ്ടപ്പെട്ടവർക്ക് കേന്ദ്ര സർക്കാർ നഷ്ട പരിഹാരം, ആശ്രിതർക്ക് ജോലി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മലയോര സമര ജാഥ നടത്തുന്നത്.
ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജാഥാ ക്യാപ്റ്റനായി ഉന്നതാധികാര സമിതിയംഗം ഡോ. ബെന്നി കക്കാടിനെ തെരഞ്ഞെടുത്തു. പാർട്ടി ഉന്നതാധികാര സമിതിയംഗം അറയ്ക്കൽ ബാലകൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. സജി ജോൺ കുറ്റിയിൽ,
അഡ്വ. രഞ്ജിത് തോമസ്, ചവറ ഷാ, എ. ഇക്ബാൽ കുട്ടി, ജി. മുരുകദാസൻ നായർ, ഡോ. മാത്യൂസ് കെ.ലൂക്കോസ്, ജോസ് മത്തായി, വിനോദ് വാളത്തുംഗൽ, ജോസ് ഏറത്ത്, മുഹമ്മദ് കാസിം, മാത്യു സാം, ദിലീപ് കുമാർ, ബിജു വിജയൻ, ബേബി തോമസ്, ഏഴംകുളം രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.