അഞ്ചലില്‍ ബംഗ്ലാദേശ് പൗരൻ പിടിയിൽ
1532571
Thursday, March 13, 2025 6:32 AM IST
അഞ്ചല്‍: ഒരുമാസമായി അഞ്ചല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാജ വിലാസത്തില്‍ താമസിച്ച് വന്ന ബംഗ്ലാദേശ് പൗരൻ പിടിയിലായി. നസറുല്‍ ഇസ്ലാം (35) ആണ് പിടിയിലായത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും അഞ്ചല്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. ഇടയം ആനാടുള്ള കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്തു വരികയായിരുന്നു . ബംഗാള്‍ സ്വദേശി ഹനീഫ് അലി എന്ന പേരില്‍ വ്യാജ അധാര് കാര്‍ഡ് ഇയാൾ കൈവശം വച്ചിരുന്നു.
രണ്ടു വര്‍ഷത്തിലധികമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു. ഒരുമാസമായി അഞ്ചല്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് ജോലി നോക്കിയിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
അടുത്തിടെ പിടികൂടിയവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. മലയോര മേഖല കേന്ദ്രീകരിച്ച് ബംഗ്ലാദേശ് സ്വദേശികൾ കൂടുതല്‍ പേർ എത്തിയിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.