കെരിഗ്മ 2025 കുടുംബ കൂട്ടായ്മ ഫൊറോനാതല നേതൃസംഗമം ആയൂരിൽ
1532558
Thursday, March 13, 2025 6:25 AM IST
പുനലൂർ: ചങ്ങനാശേരി അതിരൂപത കുടുംബക്കൂട്ടായ്മയുടെയും ഡിഎഫ്സി കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ഫൊറോനാ തല നേതൃസംഗമം കെരിഗ്മ 2025 കുടുംബക്കൂട്ടായ്മ 16 ന് നടക്കും. ആയൂർ ക്രിസ്തുരാജ് പള്ളിയിൽ ഉച്ച കഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടി.
സിസ്റ്റർ മരിയ ജോണിന്റെ പ്രാർഥനയോടെ കൂട്ടായ്മ ആരംഭിക്കും. ഫൊറോനാ വികാരി ഫാ. ഇമ്മാനുവേൽ നെല്ലുവേലി ഉദ്ഘാടനം നിർവഹിക്കും. ഡയറക്ടർ ഫാ. മാത്യു നടയ്ക്കൽ ആമുഖ പ്രസംഗം നടത്തും. സഭ നേരിടുന്ന വെല്ലുവിളികളും കുടുംബ കൂട്ടായ്മകളുടെ കാലിക പ്രസക്തിയും എന്ന വിഷയത്തിൽ എം.എം. ജെറാൾഡും കുടുംബ കൂട്ടായ്മകളുടെ പ്രവർത്തനം നവീന ശൈലിയിൽ എന്ന വിഷയത്തിൽ ഫാ. ജോർജ് മാന്തുരുത്തിലും ക്ലാസ് നയിക്കും.
ഫെറോനാ കുടുംബ കൂട്ടായ്മ ജനറൽ കൺവീനർ ജോസി കടന്തോട്ട്, ഫൊറോനയിലെ 20 ഇടവകകളിൽ നിന്ന് കുടുംബകൂട്ടായ്മ ലീഡേഴ്സ്, ആനിമേറ്റേഴ്സ്, ഡിഎഫ്സി ഭാരവാഹികൾ, ഫൊറോന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.