വിഴിഞ്ഞം : മലങ്കര കത്തോലിക്കാസഭയുടെ 94-ാമത് പുനരൈക്യവാര്ഷികത്തിനും സഭാസംഗമത്തിനും പാറശാല രൂപത അതിഥേയത്വം വഹിക്കുന്നു.
ഇന്നു വെങ്ങാനൂര്‍ വിപിഎസ് മലങ്കര എച്ച്എസിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കുന്ന പരിപാടിയിൽ മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലക്കാ ബാവയ്ക്കൊപ്പം മലങ്കര സഭയിലെ രൂപതാധ്യക്ഷന്മാരും പങ്കെടുക്കും. സുവിശേഷ സന്ധ്യക്ക് സഭാതല സുവിശേഷ സംഘം നേതൃത്വം നല്‍കും.