പ്രിയനടൻ കുണ്ടറ ജോണിക്ക് ജന്മനാടിന്റെ യാത്രാമൊഴി
1353927
Thursday, October 19, 2023 11:45 PM IST
ഹെൻറിജോൺ കല്ലട
കുണ്ടറ. പ്രിയ നടൻകുണ്ടറ ജോണിക്ക്ജന്മനാട് യാത്രാമൊഴി യേകി. കാഞ്ഞിരകോട്സെന്റ് ആന്റണീസ് ദേവാലയത്തിൽഎത്തിയ ആരാധകരും ബന്ധുക്കളും ഉൾപ്പെട്ട ആയിരങ്ങളാണ്പ്രിയ കലാകാരന് യാത്രാമൊഴിയേകിയത്.
തിരക്കുള്ളപ്പോൾ പോലും സൗഹൃദത്തിനും കൂടിക്കാഴ്ചകൾക്കും ഭംഗം വരുത്താതെകൂട്ടുകാരെയും ജന്മനാടിനെയും ചേർത്തുപിടിക്കാൻ ഏറെ താത്പര്യം കാട്ടിയിരുന്ന കുണ്ടറ ജോണിക്ക് തിരികെ നൽകാൻ ഈ ആദരവും അശ്രുപൂജയുംമാത്രമാണ് അവശേഷിച്ചിരുന്നത്.
നിത്യ വസന്തത്തിൽതുടങ്ങിയ സിനിമ ജീവിതം മേപ്പടിയാനിൽ അവസാനിക്കും വരെ അദ്ദേഹത്തിന് നേടിയെടുക്കാനായത് നിസ്വാർഥമായഒരുപിടി സൗഹൃദങ്ങൾ മാത്രമായിരുന്നു. കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബിലെ പൊതുദർശനത്തിനുശേഷം അദ്ദേഹം ആയുഷ്കാലപ്രസിഡന്റായി പ്രവർത്തിച്ചിരുന്നകുണ്ടറ ഫൈൻ ആർട്സ് സൊസൈറ്റിയിൽ എത്തിയപ്പോൾ അവിടെ നൂറുകണക്കിന് ആരാധകരും സുഹൃത്തുക്കളും അന്ത്യോപചാരം അർപ്പിക്കാൻ കാത്തു നിൽപ്പുണ്ടായിരുന്നു .
ആദരാഞ്ജലികൾ അർപ്പിക്കാൻ സിനിമ ചാനൽ പ്രവർത്തകർക്ക് പുറമേ കലാസാഹിത്യ സാംസ്കാരിക സാമൂഹിക പ്രവർത്തകരും എത്തി. പ്രശസ്ത ചലച്ചിത്ര താരങ്ങളായ സ്പടികം ജോർജ് , സുരാജ് വെഞ്ഞാറമൂട് , സീരിയൽ നടന്മാരായ വിവേക് ഗോപൻ, ഒടുവിൽ ബാബുരാജ് ചലച്ചിത്ര സംവിധായകൻ രഞ്ജി പണിക്കർ സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി .രാഗേഷ്, നിർമാതാവ് ജി .സുരേഷ് കുമാർ എന്നിവർ സ്നേഹസമ്പന്നനായ സഹപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
എൻ. കെ .പ്രേമചന്ദ്രൻ എംപി, മന്ത്രി കെ .എൻ. ബാലഗോപാൽ, മന്ത്രി ജെ .ചിഞ്ചു റാണി, പ്രതിപക്ഷ നേതാവ് വി. ഡി .സതീശൻ, ആർഎസ്പി നേതാവും മുൻമന്ത്രിയുമായ ഷിബു ബേബി ജോൺ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ മന്ത്രി ജെ .മേഴ്സിക്കുട്ടിയമ്മ,മേയർ പ്രസന്ന എണസ്റ്റ് , എംഎൽഎമാരായ സുജിത്ത് വിജയൻപിള്ള,എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി .ബാൾഡ്വിൻ, ബി .ജയന്തി, ഡിസിസി പ്രസിഡന്റ് ബി .രാജേന്ദ്രപ്രസാദ്,മുൻ എക്സൈസ് കമ്മിഷണർ അനിൽസേവ്യർ, കോർപറേഷൻ പ്രതിപക്ഷ നേതാവ് ജോർജ് ഡി.കാട്ടിൽ, എന്നിവർക്ക് പുറമേ കുണ്ടറ പൗരവേദി പ്രസിഡന്റ് ഡോ. വെള്ളിമൺ നെൽസൺ, കുണ്ടറ പൗരസമിതി പ്രസിഡന്റകെ ഓ മാത്യു പണിക്കർ, കുണ്ടറ ഫാസ് സെക്രട്ടറി പി എം എ റഹ്മാൻ, പേരയം, കുണ്ടറ, ഇളമ്പള്ളൂർ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനീഷ് പടപ്പക്കര, മിനി തോമസ്, റെജി കല്ലംവിള, പി.വിനിത കുമാരി, ആർഎസ്പി പേരയം ലോക്കൽ കമ്മിറ്റി സെക്രട്ടറി മിനീഷ്യസ് ബർണാഡ്, കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് രാജു ഡി .പണിക്കർ , സിപിഎം കുണ്ടറ ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ, സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ, ഇളമ്പള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജാ ഗോപൻ, കുണ്ടറ ജി .ഗോപിനാഥ്, ഷറഫ് കുണ്ടറ , പ്രിയ നടന് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളിയിൽനടന്നസംസ്കാര ചടങ്ങിന് കൊല്ലം രൂപതഅധ്യക്ഷൻ ഡോ. പോൾആന്റണി മുല്ലശേരി മുഖ്യ കാർമികത്വം വഹിച്ചു.
പുനലൂർ രൂപത മേജർ സെമിനാരി റെക്ടർ ഫാ. വിൻസന്റ് ഡിക്രൂസ്,ഫാത്തിമ മാതാ നാഷണൽ കോളജ് മാനേജർ ഫാ. അഭിലാഷ്, ഫാ. റൊമാൻസ് ആന്റണി, പ്രഫ.ഫാ. ജോസ് പുത്തൻവീട്, ഫാ. ബിനു തോമസ് തുപ്പാശേരി തുടങ്ങിയവർ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.