ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എംപ്ലോയീസ് യൂണിയൻ മാര്‍ച്ച് നടത്തി
1544931
Thursday, April 24, 2025 2:02 AM IST
കാഞ്ഞങ്ങാട്: വ്യാപാര വാണിജ്യമേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുക, ക്ഷേമനിധി അനുകൂല്യങ്ങള്‍ പരിഷ്കരിക്കുക, ഇരിപ്പിടവകാശം നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എംപ്ലോയീസ് യൂണിയന് (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന സെക്രട്ടറി ടി.കെ.രാജന് ഉദ്ഘാടനം ചെയ്തു. എം.രാഘവന് അധ്യക്ഷതവഹിച്ചു. കെ.രവീന്ദ്രന്, നിതിന്‍ തീര്‍ഥങ്കര, മനോജ് പെരുമ്പള, പി.എം.വിജയന് എന്നിവര്‍ സംസാരിച്ചു.