ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം
1544601
Wednesday, April 23, 2025 1:55 AM IST
കാസര്‍ഗോഡ്: ഇതരസംസ്ഥാനതൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പശ്ചിമബംഗാള്‍ ബേംടിയ ബര്‍ഗാറിയയിലെ സുശാന്ത് റോയ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് കാസര്‍ഗോഡ് ആനവാതുക്കലില്‍ താമസിക്കുന്ന സുശാന്തിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കാണപ്പെട്ടത്.
തലയുടെ പിന്‍ഭാഗത്ത് കഴുത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് അടിയേറ്റ് ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവദിവസം രാത്രി സുശാന്തും ഒപ്പം ജോലി ചെയ്തവരും തമ്മില്‍ മദ്യലഹരിയില്‍ കൈയാങ്കളി നടത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന 11 പേരെ കാസര്‍ഗോഡ് ടൗണ്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്.