റൂഫിംഗ് ജോലിക്കിടെ വീണ് തൊഴിലാളി മരിച്ചു
1544265
Monday, April 21, 2025 10:08 PM IST
നീലേശ്വരം: കെട്ടിടത്തിന്റെ റൂഫിംഗ് ജോലികള്‍ ചെയ്യുന്നതിനിടെ കാലുതെറ്റി താഴെ വീണ് യുവാവ് മരിച്ചു. റൂഫ് വർക്ക് തൊഴിലാളിയായ പാലക്കാട് നെന്മാറ സ്വദേശി വിനീത് (36) ആണ് മരിച്ചത്.
നീലേശ്വരം മാർക്കറ്റിലെ ഹാപ്പി ടൂറിസ്റ്റ് ഹോമിന്റെ മുകളില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. യുവാവിനെ ഉടൻ തന്നെ തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.