വാദ്യോപകരണങ്ങൾ വിതരണം ചെയ്തു
1544929
Thursday, April 24, 2025 2:02 AM IST
തയ്യേനി:കുടുംബശ്രീ ജില്ലാമിഷന്റെ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായുള്ള വായിക്കാനം സ്പെഷൽ പ്രോജക്ടിൽ ഉൾപ്പെടുത്തി ഈസ്റ്റ് എളേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ തയ്യേനിയിൽ എസ്ടി സംരംഭത്തിന് മൂന്നു ലക്ഷം രൂപയുടെ വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ സരോജിനി സുരേഷ്, സ്ഥിരംസമിതി അധ്യക്ഷൻ പ്രശാന്ത് സെബാസ്റ്റ്യൻ, അസി.സെക്രട്ടറി എസ്.എൻ.പ്രമോദ്, അക്കൗണ്ടന്റ് നിർമൽ രാജു, ആനിമേറ്റർമാരായ ഭാസ്കരൻ, രാധാമണി എന്നിവർ പങ്കെടുത്തു.