സമ്മർ ഹോക്കി ക്യാമ്പ് ഉദ്ഘാടനവും ഹോക്കി സ്റ്റിക്ക് വിതരണവും
1544599
Wednesday, April 23, 2025 1:55 AM IST
രാജപുരം: ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ കളിക്കളമാവട്ടെ ലഹരി എന്ന മുദ്രാവാക്യമുയർത്തി കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ അനുസ്മരണത്തോടെ സമ്മർ ഹോക്കി ക്യാമ്പ് ആരംഭിച്ചു.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്ക് കേരള ഹോക്കി അസോസിയേഷൻ നൽകുന്ന കാർബൺ ഹോക്കി സ്റ്റിക്ക് ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് എം. രാമകൃഷ്ണൻ വിതരണം ചെയ്തു.
പിടിഎ പ്രസിഡന്റ് കെ.എ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഹോക്കി അസോസിയേഷൻ ഭാരവാഹികളായ റിട്ട. എഇഒ കെ.വി. രാമകൃഷ്ണൻ, ശ്രീകാന്ത് പനത്തടി, മുഖ്യാധ്യാപകൻ സജി, കായികാധ്യാപകൻ ആൽഫി, കോച്ച് അനീഷ്കുമാർ എന്നിവർ സംബന്ധിച്ചു.
ജില്ലാ സംസ്ഥാനമത്സരങ്ങൾ ഈ മധ്യവേനൽ അവധിക്കാലത്ത് നടക്കാനിരിക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ മിഷന്റെയും വിവധ സാസ്കാരിക സ്ഥാപനങ്ങളുടെയും ക്ലബുകളുടെയും സഹകരണത്തോടെ സംസ്ഥാനതല മത്സരം നടത്താനുള്ള തയാറെടുപ്പിലാണ് ഹോളി ഫാമിലി സ്കൂൾ അധികൃതരും ജില്ലാ ഹോക്കി അസോസിയേഷനും.