കാഷ്മീരിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു
1544926
Thursday, April 24, 2025 2:02 AM IST
ചിറ്റാരിക്കാൽ: ജമ്മു-കാഷ്മീരിലെ പഹൽഗാമിൽ കൊലചെയ്യപ്പെട്ട നിരപരാധികളായ വിനോദസഞ്ചാരികൾക്ക് എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ടൗണിൽ മെഴുകുതിരികൾ കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
ഭീകരവിരുദ്ധ പ്രതിജ്ഞയും എടുത്തു. കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷത വഹിച്ചു.
ടോമി പ്ലാച്ചേരി, ജോർജുകുട്ടി കരിമഠം, കെ.വി.ഭാസ്കരൻ, ജോസഫ് മുത്തോലി, മാത്യു സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ പൂവത്താനി, പ്രശാന്ത് പാറേക്കുടിയിൽ, സോണി സെബാസ്റ്റ്യൻ, ജോണി പള്ളത്തുകുഴി, ജോസ് കുത്തിയതോട്ടിൽ, മാത്യു പടിഞ്ഞാറേൽ, ഡൊമിനിക് കോയിത്തുരുത്തേൽ, ജോൺസൺ മുണ്ടമറ്റം, ബെന്നി ഇലവുങ്കൽ, നാരായണൻ എന്നിവർ നേതൃത്വം നല്കി.