ലഹരിക്കെതിരേ കൈകോര്‍ത്ത് പോലീസും ജനങ്ങളും
1544927
Thursday, April 24, 2025 2:02 AM IST
കാഞ്ഞങ്ങാട്:കേരള പോലീസ് അസോസിയേഷന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലഹരിക്കെതിരേ കൈകോര്‍ക്കാം യുവതയ്ക്കായ് എന്ന സന്ദേശമുയര്‍ത്തി വ്യാപാരഭവനില്‍ സെമിനാര്‍ നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു.
പി.അജിത്കുമാര്‍ അധ്യക്ഷതവഹിച്ചു. വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, പി.വി.മഹേഷ്, എ.പി.സുരേഷ്, എം.സദാശിവന് എന്നിവര്‍ സംസാരിച്ചു പി.രവീന്ദ്രന് സ്വാഗതവും കെ.പി.വി.രാജീവന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തില്‍ ആയിരത്തോളം പേര് ചേര്‍ന്ന് ലഹരിക്കെതിരെ പ്രതിരോധചങ്ങല തീര്‍ത്തു.
സ്മൃതി മണ്ഡപത്തില്‍ നിന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര ആദ്യ കണ്ണിയായി. അഡീഷണല്‍ എസ്പി വി.ബാലകൃഷ്ണന് നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പോലീസ് മേധാവി ബി.വി. വിജയ്ഭരത് റെഡ്ഡി, എഎസ്പി ഡോ.ഒ.അപര്‍ണ, ബേക്കല്‍ ഡിവൈഎസ്പി പി.മനോജ്, പി.അപ്പുക്കുട്ടന്, സി.ബാലന്, വെള്ളിക്കോത്ത് വിഷ്ണുഭട്ട്, ഫാ.ജോണ്സണ് നെടുമ്പറമ്പില്‍, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ ലഹരിവിരുദ്ധചങ്ങലയുടെ ഭാഗമായി.