വായനയും നാടൻ കളികളുമായി കുട്ടികളുടെ സർഗകേളി
1544084
Monday, April 21, 2025 1:25 AM IST
ചെറുവത്തൂർ: വായനയും കഥാസ്വാദനവും നാടൻകളികളും പാട്ടുകളുമായി മടക്കരയിലെ കൃത്രിമ ദ്വീപിൽ കുട്ടികളുടെ സർഗകേളി. തുരുത്തി കൈരളി ഗ്രന്ഥാലയത്തിലെ ബാലവേദി അംഗങ്ങളും പ്രവർത്തകരുമാണ് ചേർന്നാണ് വായന വെളിച്ചം സർഗകേളി പരിപാടിയുടെ ഭാഗമായി കൃത്രിമ ദ്വീപിൽ ഒത്തുകൂടിയത്.
ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി. തമ്പാൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. സർഗകേളി പ്രവർത്തനങ്ങൾക്ക് അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ സി.പി.വി. വിനോദ്കുമാർ നേതൃത്വം നൽകി.
സി. ആര്യൻ, എൻ. അനാമയ എന്നിവർ പുസ്തകാസ്വാദനം നടത്തി. ഡി.എം. സുകുമാരൻ, കെ.കെ. നാരായണൻ, കെ. മീര, എൻ. ഷറഫുന്നിസ, മാധവൻ മാട്ടുമ്മൽ, എ. കുഞ്ഞമ്പാടി, പി. സജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു.