ആയന്നൂർ സെന്റ് ജോർജ് പള്ളിയിൽ തിരുനാളിന് തുടക്കമായി
1544085
Monday, April 21, 2025 1:25 AM IST
ആയന്നൂർ: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളാഘോഷങ്ങൾക്ക് വികാരി ഫാ. മാർട്ടിൻ കുര്യൻ മാമ്പുഴയ്ക്കൽ കൊടിയേറ്റി.
ഇന്ന് വൈകുന്നേരം നാലിന് ദിവ്യകാരുണ്യ ആരാധന. അഞ്ചിന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. തോമസ് നീർണാക്കുന്നേൽ കാർമികത്വം വഹിക്കും. നാളെ വൈകുന്നേരം നാലിന് ധ്യാന ശുശ്രൂഷ. അഞ്ചിന് ഫാ. ആന്റണി പുന്നൂരിന്റെ കാർമികത്വത്തിൽ തിരുക്കർമങ്ങൾ. 23ന് വൈകുന്നേരം അഞ്ചിന് ഫാ. തോമസ് പുകമലയുടെ കാർമികത്വത്തിൽ തിരുക്കർമങ്ങൾ. 24ന് ഉച്ചകഴിഞ്ഞ് 3.30ന് ആരോഗ്യ ക്യാമ്പ്. വൈകുന്നേരം അഞ്ചിന് ഫാ. തോമസ് മേനപ്പാട്ടുപടിക്കലിന്റെ കാർമികത്വത്തിൽ തിരുക്കർമങ്ങൾ. 25ന് വൈകുന്നേരം അഞ്ചിന് നടക്കുന്നതിരുക്കർമങ്ങൾക്ക് തോമാപുരം ഫൊറോന വികാരി റവ. ഡോ. മാണി മേൽവട്ടം കാർമികത്വം വഹിക്കും. 6.30ന് കലാസന്ധ്യ.
26ന് വൈകുന്നേരം 4.30ന് ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ടിന്റെ കാർമികത്വത്തിൽ തിരുക്കർമങ്ങൾ. ആറിന് തിരുനാൾ പ്രദക്ഷിണം. ഒന്പതിന് മ്യൂസിക്കൽ എന്റർടെയ്ൻമെന്റ് പ്രോഗ്രാം. 27ന് രാവിലെ 10ന് ഫാ. ടിൻസൺ സെബാസ്റ്റ്യന്റെ കാർമികത്വത്തിൽ തിരുക്കർമങ്ങൾ. ശേഷം 12ന് പ്രദക്ഷിണം.