ടിപ്പര്‍ ലോറിയുമായി കൂട്ടിയിച്ച് ബൈക്ക് യാത്രികന് മരിച്ചു
1544525
Tuesday, April 22, 2025 10:15 PM IST
കാസര്‍ഗോഡ്: ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
ദേലംപാടി അഡൂര്‍ കൊട്ടിയാടിയിലെ ശേഷപ്പ-ശാരദ ദമ്പതികളുടെ മകന് യോഗീഷാണ് (19) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ ആദൂര്‍ കുണ്ടാറിലാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ യോഗീഷിനെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരന്: ശിവപ്രസാദ്.