റബര്‍ ബോര്‍ഡ് യാത്രയയപ്പ് നല്കി
1544378
Tuesday, April 22, 2025 2:06 AM IST
ചിറ്റാരിക്കാൽ: റബർ ബോർഡിൽ നിന്ന് 36 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കാഞ്ഞങ്ങാട് ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ കെ.മോഹനന് ചിറ്റാരിക്കാൽ മേഖലയിലെ റബർ ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി.
ചിറ്റാരിക്കാൽ വെള്ളിയേപ്പിള്ളിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജോസ് പൂവത്തുംമൂട്ടിൽ അധ്യക്ഷത വഹിച്ചു അസി. ഡെവലപ്മെന്റ് ഓഫീസർ അനിൽകുമാർ ആമുഖ പ്രസംഗം നടത്തി. പി.ജെ.മാത്യൂ പല്ലാട്ട്, കെ.കെ.തോമസ് കാവുങ്കൽ, തോമസ് കൊറ്റനാൽ, ദിലീപ് ടി. ജോസഫ് തെങ്ങുംപള്ളിൽ, ചിറ്റാരിക്കാൽ റബര്‍ ഉത്പാദക സംഘം പ്രസിഡന്റ് റെനി മംഗലത്ത്,ഗോക്കടവ് സംഘം പ്രസിഡന്റ് ജോർജ് പെരുക്കോണിൽ എന്നിവർ പ്രസംഗിച്ചു.