കങ്കാമ കലോത്സവത്തിന് തുടക്കമായി
1544375
Tuesday, April 22, 2025 2:06 AM IST
പെരിയ: കേന്ദ്രസര്‍വകലാശാല സ്റ്റുഡന്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കലോത്സവം കങ്കാമ 2025 ന് തുടക്കമായി. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സിദ്ദു പി.അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകന് അഖില്‍ദേവ് മുഖ്യാതിഥിയായി. സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ ഡോ.രാജേന്ദ്ര പിലാങ്കട്ട അധ്യക്ഷതവഹിച്ചു.
രജിസ്ട്രാര്‍ ഡോ.എം.മുരളീധരന് നമ്പ്യാര്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ. ശ്രാവണ, പ്രേരണ കോഓര്‍ഡിനേറ്റര്‍ ഡോ. ശ്യാംപ്രസാദ്, സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.വിഷ്ണുപ്രസാദ്, വൈസ് പ്രസിഡന്റ് പി. ശ്രീപ്രിയ എന്നിവര്‍ സംബന്ധിച്ചു.
ഫൈന്‍ ആര്‍ട്സ് സെക്രട്ടറി കെ.വി. രേതു രവീന്ദ്രന് സ്വാഗതവും ജനറല്‍ സെക്രട്ടറി എന്‍.വി.അബ്ദുള്‍ സഹദ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്കാരികഘോഷയാത്രയും കലാസന്ധ്യയും നടന്നു.