ജില്ലാ സ്റ്റോര്‍ വെരിഫിക്കേഷന് ടീം സൃഷ്ടിക്കണം: കെജിപിഎ
1544598
Wednesday, April 23, 2025 1:55 AM IST
കാഞ്ഞങ്ങാട്: കേരളത്തിലെ 13 ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസുകളില്‍ നിലവിലുള്ള ജില്ലാ സ്റ്റോര്‍ വെരിഫിക്കേഷന് ടീം കാസര്‍ഗോഡ് ജില്ലയിലും സൃഷ്ടിക്കണമെന്ന് കേരള ഗവ. ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് തോയമ്മല്‍ കെജിഎംഒഎ ഹാളില്‍ നടന്ന പരിപാടി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. ബി. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ. ഷാജി അധ്യക്ഷത വഹിച്ചു. കെ. വിനോദ്കുമാര്‍, പി. വിനോദ്കുമാര്‍, കെ. രതീശന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീന ഗോപാല്‍ അധ്യക്ഷത വഹിച്ചു. വി.എസ്. ഷൈലജ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.എന്‍. അനിത ഉദ്ഘാടനം ചെയ്തു. സി.വി. അജിത, മധുസൂദനന് നമ്പൂതിരി, പി. അബ്ദുള്ള, എം. ഷബാന, എം.വി. രാജീവന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: വി.എസ്. ഷൈലജ-പ്രസിഡന്റ്, സി. ബിജീഷ്, പി.പി. ഫിലോമിന-വൈസ് പ്രസിഡന്റുമാര്‍, എം. ഷബാന-സെക്രട്ടറി, എം. അബ്ദുള്‍ നാസര്‍, പി. ഫെമിന-ജോയിന്റ് സെക്രട്ടറിമാര്‍, എം.വി. രാജീവന്-ട്രഷറര്‍.