സൈക്കിള്‍ റാലി സംഘടിപ്പിച്ചു
1544088
Monday, April 21, 2025 1:25 AM IST
പിലിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി കാലിക്കടവ് മൈതാനത്ത് നിന്ന് തൃക്കരിപ്പൂരിലേക്ക് സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തൃക്കരിപ്പൂര്‍ സൈക്ലിംഗ് ക്ലബുമായി സഹകരിച്ച് നടത്തിയ പരിപാടി എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എഡിറ്റര്‍ എ.പി. ദില്‍ന, തൃക്കരിപ്പൂര്‍ സൈക്ലിംഗ് ക്ലബ് പ്രസിഡന്റ് ടി.എം.സി. ഇബ്രാഹിം, സെക്രട്ടറി അരുണ്‍ നാരായണന് എന്നിവര്‍ പ്രസംഗിച്ചു.