വിജയ് ഭരത് റെഡ്ഡി ജില്ലാ പോലീസ് മേധാവി
1544087
Monday, April 21, 2025 1:25 AM IST
കാസര്‍ഗോഡ്: ജില്ലാ പോലീസ് മേധാവിയായി ബി.വി. വിജയ് ഭരത് റെഡ്ഡി ചുമതലയേറ്റു. 2019 ബാച്ച് ഐപിഎസ് ഓഫീസറായ റെഡ്ഡി ആന്ധ്രപ്രദേശ് നന്ദ്യാല്‍ സ്വദേശിയാണ്. ഗാന്ധിനഗര്‍ ഐഐടിയില്‍ നിന്നും സിവില്‍ എന്‍ജിനിയറിംഗ് ബിടെക് ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം സിവില്‍ സര്‍വീസ് പരീക്ഷയില്‍ 228-ാം റാങ്ക് നേടിയിരുന്നു.
തിരുവനന്തപുരം ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (ലോ ആന്‍ഡ് ഓര്‍ഡര്‍) ചുമതലയില്‍ നിന്നാണ് കാസര്‍ഗോട്ടേക്ക് എത്തുന്നത്. പോലീസ് ടെലികോം വിഭാഗം എസ്പിയായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി കണ്ണൂര്‍ വളപട്ടണം സ്റ്റേഷനിലും ജോലി ചെയ്തിട്ടുണ്ട്.
മലയാള ഭാഷയിലെ പ്രാവീണ്യത്തിന് ഇദ്ദേഹത്തിന് കേരള സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചിരുന്നു. മുന്‍ പോലീസ് മേധാവി ഡി. ശില്പ അഞ്ചുവര്‍ഷത്തെ ഡപ്യൂട്ടേഷനില്‍ സിബിഐയിലേക്ക് പോകുന്ന ഒഴിവിലാണ് ഈ നിയമനം.