സര്‍ക്കാര്‍ വാര്‍ഷികാഘോഷം ഭരണപരാജയം മൂടിവയ്ക്കാനുള്ള ശ്രമം: കോണ്‍ഗ്രസ്
1544374
Tuesday, April 22, 2025 2:06 AM IST
കാസര്‍ഗോഡ്: രണ്ടാം പിണറായി സര്‍ക്കാരിന്റെ കോടികള്‍ മുടക്കിക്കൊണ്ടുള്ള നാലാം വാര്‍ഷിക ആഘോഷ മാമാങ്കം പരാജയം മൂടിവെക്കാനുള്ള നിര്‍ലജ്ജമായ കോപ്രായങ്ങള്‍ മാത്രമാണെന്ന് ഡിസിസി നേതൃയോഗം.
അടിസ്ഥാന ജനവിഭാഗങ്ങളുടെ പൊതുപ്രശ്നങ്ങള്‍ അവഗണിച്ച ഭരണമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ പൂർണമായും സ്തംഭിച്ചിരിക്കുന്നു. അഴിമതിയും ധൂര്‍ത്തും കൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തികനില കൂപ്പുകുത്തിയിരിക്കുന്നു. നാട്ടില്‍ തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുമ്പോള്‍ പിഎസ് സി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി മാറ്റിയിരിക്കുന്നു.
ഒമ്പതു വര്‍ഷത്തെ പിണറായി ഭരണം കേരളത്തെ സമാനതകളില്ലാത്ത തകര്‍ച്ചയിലേക്ക് തള്ളിവിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടതുസര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷം ബഹിഷ്ക്കരിക്കുവാനുള്ള യുഡിഎഫ് തീരുമാനം സ്വാഗതം ചെയ്യുന്നു. ഇടതുഭരണം കൊണ്ട് ദുരിതത്തിലായ ആശാവര്‍ക്കര്‍മാര്‍, സാമൂഹ്യ പെന്ഷന് പറ്റുന്ന അവശവിഭാഗക്കാര് ഉള്‍പ്പടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളോട് ഇടതുസര്‍ക്കാര്‍ കാണിക്കുന്ന ചതിയും വഞ്ചനയുമാണ് നാലാം വാര്‍ഷികം ആഘോഷമെന്ന് ഡിസിസി നേതൃയോഗം കുറ്റപ്പെടുത്തി.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. എ.ഗോവിന്ദന് നായര്‍, രമേശന് കരുവാച്ചേരി, മീനാക്ഷി ബാലകൃഷ്ണന്, കെ.കെ.രാജേന്ദ്രന്, സാജിദ് മവ്വല്‍, ജയിംസ് പന്തമാക്കല്‍, ബി.പി.പ്രദീപ്കുമാര്‍, എം.സി.പ്രഭാകരന്, ടോമി പ്ലാച്ചേരി, എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ.പി.പ്രകാശന്, ഹരീഷ് പി.നായര്‍, സന്ദര ആരിക്കാടി, ഗീത കൃഷ്ണന്, ധന്യ സുരേഷ്, എം.രാജീവന് നമ്പ്യാര്‍, വി.ഗോപകുമാര്‍, ടി.ഗോപിനാഥന് നായര്‍, കെ.വി.ഭക്തവത്സലന്, ഉമേശന് വേളൂര്‍, മധുസൂദനന് ബാലൂര്‍, കെ.വി.വിജയന് എന്നിവര്‍ സംസാരിച്ചു.