ഇടിമിന്നലിൽ വീടിന് വ്യാപക നാശം
1544083
Monday, April 21, 2025 1:25 AM IST
ഇരിയ: ഞായറാഴ്ച പുലർച്ചെ വേനൽമഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ ഇരിയ പൊടവടുക്കത്ത് വീടിന് വ്യാപകനാശം. പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിന് സമീപത്തെ വി.വി. ശോഭനയുടെ വീടിനാണ് ഇടിമിന്നലേറ്റത്.
കിടപ്പുമുറിയിൽ ജനലിന് സമീപത്തെ കട്ടിലിനു മുകളിലുണ്ടായിരുന്ന കിടക്ക പൂർണമായും കത്തിക്കരിഞ്ഞു. ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. വീട്ടിലെ വൈദ്യുതോപകരണങ്ങളും വയറിംഗും കത്തിനശിച്ചു.
സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ശോഭന വിഷുവിനോടനുബന്ധിച്ച് മകളുടെ വീട്ടിൽ പോയതായിരുന്നു. കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ, വാർഡ് അംഗം എൻ.എസ്. ജയശീ, ബിജെപി നേതാക്കളായ പി.കെ. സുരേന്ദ്രൻ, സുജിത് വടക്കേക്കര, രാധാകൃഷ്ണൻ മഠം, ഹരിപ്രസാദ്, വി. നാരായണൻ ക്ലായി എന്നിവർ സ്ഥലം സന്ദർശിച്ചു.