65 ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍
1544602
Wednesday, April 23, 2025 1:55 AM IST
ബന്തടുക്ക:അനധികൃത വില്പനയ്ക്കായി ഓട്ടോയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന 65 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍.
തിരുമേനി കോക്കടവിലെ എം.വി. ജോബിന്‍സ് (38), ചിറ്റാരിക്കാല്‍ കാറ്റാംകവലയിലെ കെ.പി. ഷിബു (48) എന്നിവരെയാണ് ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 9.30ഓടെ ബന്തടുക്ക-കോളിച്ചാല്‍ മലയോര ഹൈവേയിലെ എബനേസര്‍ ഐപിസി ദേവാലയത്തിനു സമീപമാണ് ഇരുവരെയും പിടികൂടുന്നത്. നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലുള്ള രണ്ടുപേര്‍ റോഡരികില്‍ നില്ക്കുന്ന മറ്റൊരാള്‍ക്ക് മദ്യക്കുപ്പി കൈമാറുന്നതും അയാള്‍ മദ്യപിക്കുന്നതും പോലീസ് പെട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിലല്പ്പെട്ടു.
പോലീസിനെ കണ്ട് വാഹനത്തിനു പുറത്തു നിന്നയാള്‍ ഓടി രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്നവരെ തടഞ്ഞുവച്ച് വാഹനമുള്‍പ്പെടെ പരിശോധിച്ചപ്പോള്‍ രണ്ടു ചാക്കുകളിലായി 500 മില്ലിലിറ്ററിന്റെ 130 കുപ്പി മദ്യം പിടികൂടുകയായിരുന്നു.