കരിമണല്‍ ഖനനത്തിന് തീരമേഖലയെ വിട്ടുകൊടുക്കില്ല: വി.ഡി. സതീശന്
1541948
Saturday, April 12, 2025 1:49 AM IST
കാസര്‍ഗോഡ്: കേരളത്തിന്റെ പരിസ്ഥിതിക്ക് ഏറെ ആഘാതമുണ്ടാക്കുന്ന കരിമണല്‍ ഖനനം നടത്താന്‍ കേരളത്തിന്റെ തീരപ്രദേശം ആകമാനം വിട്ടുകൊടുക്കാനുള്ള കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. യുഡിഫ് തീരദേശ സംരക്ഷണ യാത്രയുടെ സംഘാടകസമിതി രൂപീകരണയോഗം കാസര്‍ഗോഡ് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാഭക്കൊതി മാത്രം മനസില്‍വച്ച് തികച്ചും അശാസ്ത്രീയമായി കോടിക്കണക്കിന് മല്‍സ്യത്തൊഴിലാളികളുടെ ജീവിതം തകര്‍ത്ത് തരിപ്പണമാക്കുന്ന ചതി തിരിച്ചറിയണം. ഓഖിക്കും പ്രളയത്തിനും ശേഷം കടലില്‍ മല്‍സ്യസമ്പത്തിന് വന്‍ ഇടിവുണ്ടായി അനിയന്ത്രിതമായി കരിമണല്‍ കൊള്ള നടത്തുന്നതിലൂടെ കടലിലും കരയിലും വന്‍ പാരിസ്ഥിക പ്രത്യാഘാതം ക്ഷണിച്ചുവരുത്തും. ഈ ദുരന്തം മുന്നില്‍ കാണാന്‍ കടല്‍കൊള്ള നടത്തി കോടികള്‍ വാരാന്‍ കോപ്പുകൂട്ടുന്ന കോര്‍പറേറ്റുകളും അതിന് ഒത്താശ ചെയ്യുന്ന കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തിരിച്ചറിയാനുള്ള മനസ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, എ.കെ.എം.അഷറഫ് എംഎല്‍എ, എ.ഗോവിന്ദന് നായര്‍, സി. ടി.അഹമ്മദലി, ഹക്കീം കുന്നില്‍, കെ.നീലകണ്ഠന്, ഹരീഷ് ബി.നമ്പ്യാര്‍, കൂക്കള്‍ ബാലകൃഷ്ണന്, ആന്റക്സ് ജോസഫ്, പി.പി.അടിയോടി, നാഷണല്‍ അബ്ദുല്ല, എം.സി.പ്രഭാകരന്, എം.കുഞ്ഞമ്പു നമ്പ്യാര്‍, പി. ജി.ദേവ്, സാജിദ് മവ്വല്‍, ബി.പി.പ്രദീപ്കുമാര്‍, കരിമ്പില്‍ കൃഷ്ണന്, പി.വി.സുരേഷ്, ഗീത കൃഷ്ണന്, ധന്യ സുരേഷ്, മാമുനി വിജയന്, സോമശേഖര ഷേണി, ബഷീര്‍ വെള്ളിക്കോത്ത്, കെ.വി.ഭക്തവത്സലന്, സി.വി. ഭാവനന്‍, മധുസൂദനന് ബാലൂര്‍, ജോയ് ജോസഫ് എന്നിവര്‍ സംസാരിച്ചു.