കാ​സ​ര്‍​ഗോ​ഡ്: എ​ക്‌​സൈ​സ് പി​ന്തു​ട​ര്‍​ന്ന​പ്പോ​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട കാ​റി​ല്‍ നി​ന്നും 140.6 ഗ്രാം ​സ്വ​ര്‍​ണം, 339.2 ഗ്രാം ​വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍, 1,0,1700 രൂ​പ, താ​ക്കോ​ലു​ക​ള്‍, ത​ക​ര്‍​ന്ന പൂ​ട്ട്, ഗ്യാ​സ് ക​ട്ട​ര്‍, നാ​ല് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ആ​ദൂ​ര്‍ ചെ​ക്ക് പോ​സ്റ്റി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന എ​ക്സൈ​സ് ക​ര്‍​ണാ​ട​ക ഭാ​ഗ​ത്ത് നി​ന്ന് വെ​ള്ള സ്വി​ഫ്റ്റ് കാ​ര്‍ കൈ​കാ​ണി​ച്ച് നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ കാ​ര്‍ നി​ര്‍​ത്താ​തെ ഓ​ടി​ച്ചു​പോ​യി. എ​ക്സൈ​സ് സം​ഘം കാ​റി​നെ എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ര്‍​ന്നു. ബ​ദി​യ​ടു​ക്ക-​മു​ള്ളേ​രി​യ റോ​ഡി​ലെ ബെ​ള്ളി​ഗെ​യി​ലെ​ത്തി​യ​പ്പോ​ള്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ലി​ടി​ക്കു​ക​യും ട​യ​ര്‍ പൊ​ട്ടു​ക​യും ചെ​യ്തു. ഇ​തോ​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

കാ​റി​ല്‍ ഘ​ടി​പ്പി​ച്ച​ത് വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റാ​ണെ​ന്നും വ്യ​ക്ത​മാ​യി. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് ക​വ​ര്‍​ച്ച ചെ​യ്ത മു​ത​ലു​ക​ള്‍ കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കാ​റും വ​സ്തു​ക്ക​ളും എ​ക്സൈ​സ് ആ​ദൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി. പ​രി​ശോ​ധ​ന​യി​ല്‍ എ​ക്സൈ​സ് സ്‌​ക്വാ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് അ​ജീ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് ക​ബീ​ര്‍, രാ​ജേ​ഷ്, ബ​ദി​യ​ഡു​ക്ക എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​യ്യി​ദ് മു​ഹ​മ്മ​ദ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ലോ​ക് ഗു​പ്ത, ലി​ഖി​ന്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.