ജൈവോത്പ്പന്ന വിപണി ഒരുക്കി ബ്ലോക്ക് കിസാൻ മേള
1541305
Thursday, April 10, 2025 12:54 AM IST
തൃക്കരിപ്പൂർ: ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഇനങ്ങളുടെ വിപണനത്തിനും ജൈവ ഉൽപാദന ഉപാധികൾ പരിചയപ്പെടുത്തുന്നതിനുമായി ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നീലേശ്വരം ബ്ലോക്ക് തല കിസാൻ മേള സംഘടിപ്പിച്ചു.
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടത്തിയ കിസാൻ മേളയിൽ കർഷകർ ജൈവ കൃഷി രീതിയിൽ ഉത്പാദിപ്പിച്ച ഇനങ്ങളാണ് വിപണനത്തിനെത്തിയത്.
ബ്ലോക്ക് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അധ്യക്ഷതവഹിച്ചു. കെ.എൻ.ജ്യോതികുമാരി, അനില മാത്യു, പി.കെ.ലക്ഷ്മി, കെ.ബിന്ദു, എ.റെജീന, ഇ.എം.ആനന്ദവല്ലി, എം.സുമേഷ്, സി.ചന്ദ്രമതി, എം.സൗദ, ഇ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.
ഡോ.വിനീത ക്ലാസെടുത്തു. മൂന്നു ദിവസങ്ങളിലായി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രദർശന വിപണന മേള നടക്കും.