ഭക്തിസാന്ദ്രമായി പാണത്തൂരിൽ നിന്ന് അമ്പലത്തറയിലേക്ക് കുരിശിന്റെ വഴി
1541946
Saturday, April 12, 2025 1:49 AM IST
രാജപുരം: മലയോരത്തെ വിവിധ ഇടവക സമൂഹങ്ങളുടെയും ഭക്തസംഘടനകളുടെയും ആകാശ പറവകളുടെ കൂട്ടുകാരുടെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ വർഷവും നാല്പതാം വെള്ളിയാഴ്ച്ച പാണത്തൂരിൽ നിന്ന് അമ്പലത്തറയിലേക്ക് നടത്തുന്ന കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി നടന്നു.
പാണത്തൂർ സെന്റ് മേരിസ് പള്ളിയിൽ വികാരി ഫാ. വർഗീസ് ചെരിയംപുറത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയ് ക്കും സന്ദേശത്തിനും ശേഷം ആരംഭിച്ച പ്രദക്ഷിണം 36 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് അമ്പലത്തറ മൂന്നാംമൈലിലുള്ള ആകാശ പറവകളുടെ സ്നേഹാലയത്തിലാണ് സമാപിച്ചത്.
വിവിധ സ്ഥലങ്ങളിൽ വച്ച് ഫാ. നിഖിൽ ജോൺ ആട്ടൂക്കാരൻ, ഫാ. ജോസഫ് വാരണത്ത്, ഫാ. അഗസ്റ്റിൻ അറക്കൽ, ഫാ. ടിനോ കുമ്മാനിക്കാട്ട്, ഫാ. ടിനോ ചാമക്കാല, ഫാ. ജോസഫ് തറുപ്പുതൊട്ടിയിൽ, ഫാ. ജോസ് അരീച്ചിറ, ഫാ. റോജി മുകളേൽ, ഫാ. ജോൺസൺ വേങ്ങപറമ്പിൽ, ഫാ. ലിജു മാളിയേക്കൽ, ഫാ. സണ്ണി തോമസ്, ഫാ. ഷിന്റോ ചാലിൽ, ഫാ. ലിജോ തടത്തിൽ, ബ്രദർ ലിയോ, ബ്രദർ യാക്കോബ് അപ്പൻ, ബ്രദർ പീറ്റർ അപ്പൻ, ബ്രദർ ഈശോദാസ് എന്നിവർ സന്ദേശം നല്കി.