വര്‍ഗീയതയും അക്രമരാഷ്ട്രീയവും സമരസപ്പെടുന്നത് അപകടകരം: ടി.എന്‍. പ്രതാപന്
1541304
Thursday, April 10, 2025 12:54 AM IST
കാസര്‍ഗോഡ്: അഴിമതിയും ധൂര്‍ത്തും കൊണ്ട് അളിഞ്ഞുപോയ പിണറായി സര്‍ക്കാരിന് സംരക്ഷണ മതിലൊരുക്കുന്നത് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരാണെന്നും വര്‍ഗീയതയും അക്രമരാഷ്ട്രീയവും സമരസപ്പെടുന്ന ഈ രാഷ്ട്രീയഗതികേട് കേരളജനതയ്ക്ക് വന്‍ ആപത്തുണ്ടാക്കുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കാസര്‍ഗോഡ് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഡിസിസി നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ വിവിധ മേഖലകളിലെ ജനങ്ങളെ ഒരുമിപ്പിച്ച് കൊണ്ടുപോകേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നും ജനാധിപത്യത്തെയും മതേതരത്വത്തിന്റെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഛിദ്ദ്രശക്തികളുടെ ശ്രമം കോണ്‍ഗ്രസ് ജനങ്ങളെ മുന്നില്‍നിര്‍ത്തി രാജ്മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍, എ.ഗോവിന്ദന് നായര്‍, കെ. നീലകണ്ഠന്, പി.എ.അഷ്റഫലി, കെ.വി.ഗംഗാധരന്, സുബ്ബയ്യ റയ്രിമ്പില് കൃഷ്ണന്, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണന്, പി.ജി.ദേവ് എം.സി.പ്രഭാകരന്, ജയിംസ് പന്തമ്മാക്കാല്, സാജിദ് മവ്വല്‍, ബി.പി. പ്രദീപ്കുമാര്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, സോമശേഖര ഷേണി, പി.വി.സുരേഷ്, ഹരീഷ് പി.നായര്‍, ടോമി പ്ലാച്ചേരി, സി.വി.ജയിംസ്, മാമുനി വിജയന്, ഗീത കൃഷ്ണന്, ധന്യ സുരേഷ്, ജോയ് ജോസഫ്, ഉമേശന് വേളൂര്‍, മധുസൂദനന് ബാലൂര്‍, കെ.വി.ഭക്തവത്സലന് എന്നിവര്‍ സംസാരിച്ചു.