അഖില കേരള വടംവലിക്കായി വള്ളിക്കടവ് ഒരുങ്ങി
1541306
Thursday, April 10, 2025 12:54 AM IST
മാലോം: കെഎസ് യു മാലോത്ത് കസബ പൂർവവിദ്യാർഥി വാട്സാപ്പ് കൂട്ടായ്മയും മലയോരത്തെ കായികപ്രേമികളും സംയുക്തമായി 12നു വള്ളിക്കടവിലെ മാലോം സെന്റ് ജോർജ് ഫൊറോന ഗ്രൗണ്ടിൽ നടത്തുന്ന അഖിലകേരള വടം വലി മത്സരത്തിന്റെ ഗാലറിയുടെ കാൽനാട്ട് കർമം ബളാൽ പഞ്ചായത്ത് പ്രസിഡന്റും സംഘടകസമിതി മുഖ്യ രക്ഷാധികാരിയുമായ രാജു കട്ടക്കയം നിർവഹിച്ചു.
സംഘാടകസമിതി ചെയർമാൻ ഗിരീഷ് വട്ടക്കാട്ട് അധ്യക്ഷതവഹിച്ചു. മത്സരത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്റ് ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ് പഞ്ചായത്തംഗം ജെസി ടോമിക്ക് നൽകി പ്രകാശനം ചെയ്തു.
കേരളത്തിലെ പ്രമുഖ ടീമുകളായ കെവിസി കാറൽമണ്ണ, ഉദയ പുളിക്കൽ, ഹായ് ഫ്രണ്ട്സ് കാലിക്കറ്റ്, ലയൺസ് പുത്തൂർ, ഷാഡോസ് കാരിയോട്, എവർഷൈൻ കൊണ്ടോട്ടി, ജികെഎസ് ഗോതമ്പുറോഡ്, സ്റ്റാർ വിഷൻ തൃശൂർ, സംഘമിത്ര കോഴിക്കോട്, ജെആർപി ആദ്മാസ് മുക്കം, ഗ്രാന്റ് സ്റ്റാർ പുളിക്കൽ, ഹണ്ടേഴ്സ് കുന്നുംപുറം തുടങ്ങിയ ടീമുകൾക്ക് പുറമെ വടക്കൻ കേരളത്തിലെ 20ഓളം ടീമുകളും പങ്കെടുക്കും .
മുഖ്യ രക്ഷാധികാരി മാലോം സെന്റ് ജോർജ് ഫോറോന വികാരി ഫാ.ജോസ് തൈക്കുന്നംപുറം, ടി.കെ.എവുജിൻ, ഹരീഷ് പി.നായർ, പി.സി.രഘുനാഥൻ, മോൻസി ജോയ്, വി.വി.രാഘവൻ, സ്കറിയ കാഞ്ഞമല, മാർട്ടിൻ ഒളൊമന, ബിബിൻ അരയ്ക്കൽ, മല്ലിക ബിനു, മാത്യു വെട്ടിക്കലോലിക്കൽ, സി. കെ.വിനീത്, അപ്പു തകടിയേൽ, വിഷ്ണു ചുള്ളി, ജോർജ്കുട്ടി കണയങ്കൽ, ജോൺസൺ ചിറയത്ത്, ബെന്നി തുളുമ്പൻമാക്കൽ, ജിബിൻ പുഞ്ച, അജയ് കുന്നത്ത്, സാബു കളരിക്കൽ, മിനി ടോമി, റോസ്ലി സിബി, അപ്പച്ചൻ വെട്ടിക്കലോലിക്കൽ, പി.ജെ.ജോമേഷ്, ഫ്രാൻസിസ് കുഴുപ്പള്ളി, അജു വള്ളിക്ക ടവ്, ജോസഫ് പന്തലാടി എന്നിവർ സംസാരിച്ചു. എൻ.ഡി.വിൻസെന്റ് സ്വാഗതവും ജോബി കാര്യാവിൽ നന്ദിയും പറഞ്ഞു.