ആര്‍ഡി ഓഫീസിലേക്ക് ധര്‍ണ നടത്തി
1541947
Saturday, April 12, 2025 1:49 AM IST
കാഞ്ഞങ്ങാട്: ഭൂമിയുടെ ഫെയര്‍ വാല്യുവിലെ അപാകതകള്‍ പരിഹാരിക്കുക, സര്‍വേ നമ്പറുകളിലെ ഉയര്‍ന്ന വില കാണിച്ച് ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുമായി കേരള സ്റ്റേറ് ഡോക്യുമെന്റ് വര്ക്കേക്കേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍ഡി ഓഫീസ് ധര്‍ണ നടത്തി.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സി.പ്രേമന് അധ്യക്ഷതവഹിച്ചു. തിരുവല്ലം മധു, ഷാജു ഡേവിസ്, പി.ആര്.ശൈലേഷ്, വിനോദ്കുമാര്‍, മധുസുദനന്‍ നായര്‍, ദീപു ചേവായൂര്‍, സജീവ്, സുനില്‍കുമാര്‍, പി.വി.പ്രകാശ്, പി.കെ.കൃഷ്ണന്, ടി.വി.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.