വേനല്‍മഴയ്ക്കൊപ്പം കാറ്റ്; തൃക്കരിപ്പൂരില്‍ വ്യാപക നാശം
1541616
Friday, April 11, 2025 1:38 AM IST
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച രാത്രി വേനല്‍മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശം. മരങ്ങൾ ഒടിഞ്ഞുവീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
കക്കുന്നത്തെ കിഴക്കൻ കമലാക്ഷിയുടെ വീടിന് മുകളില്‍ കമുക് വീണ് മേൽക്കൂര തകർന്നു. കക്കുന്നത്തെ ക്ഷീരകർഷക കീനേരി ശാന്തയുടെ വീടിന് മുകളില്‍ തെങ്ങ് വീണു.
റൂഫിംഗ് ഷീറ്റും പൈപ്പുകളും ഓടുകളും തകർന്നു. വിവിധ സ്ഥലങ്ങളിൽ കൃഷി നാശവുമുണ്ടായി. വൾവക്കാട്ടെ ലത്തീഫിന്റെ പച്ചക്കറികൃഷിയും ഡ്രാഗൺ ഫ്രൂട്ട് തൈകളും കാറ്റിൽ നശിച്ചു.