കുട്ടികളുടെ നാടക ക്യാമ്പ് 30 മുതല്‍
1541619
Friday, April 11, 2025 1:38 AM IST
കുറ്റിക്കോല്‍: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കളിവീടായ സണ്‍ഡെ തീയേറ്ററും, നെരൂദ ഗ്രന്ഥശാലയവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ അവധിക്കാല നാടക ക്യാമ്പ് അഭിനയ ശരീരം - രണ്ടാം പതിപ്പ് 30, മെയ് ഒന്ന്, രണ്ട് തീയതികളില്‍ സണ്‍ഡെ തീയേറ്ററില്‍ നടക്കും.
പ്രമുഖ ചലചിത്ര-നാടക നടന്മാരും പ്രവര്‍ത്തകരും ക്ലാസ്സുകള്‍ നയിക്കും. രാജേഷ് മാധവന്, ഉണ്ണിരാജ്, ഷിനില്‍ വടകര, തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഗസ്റ്റ് ലക്ചര്‍ ഡോ. ശ്യാം രാജി നേതൃത്വം കൊടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍.സരിത ക്യാമ്പംഗങ്ങളുമായി സംവദിക്കും. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും കോഴ്സ് പൂര്‍ത്തിയാക്കിയ കാസര്‍ഗോഡ് ജില്ലയിലെ നാടക പ്രവര്‍ത്തകര്‍ ക്യാമ്പില്‍ ക്ലാസെടുക്കും.
ക്യാമ്പില്‍ നിന്ന് ഉരുത്തിരിയുന്ന നാടകം മെയ്മാസം രണ്ടാം വാരം തെരഞ്ഞെടുക്കപ്പെട്ട വേദികളില്‍ അവതരിപ്പിക്കും. താമസവും ഭക്ഷണവും സൗജന്യം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 കുട്ടികള്‍ക്കാണ് അവസരം. 20 നകം രജിസ്റ്റര്‍ ചെയ്യണം. ആറാംക്ലാസ് മുതല്‍ പ്ലസ് വണ്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. ഫോണ്‍: 94473403195.