കർഷകസ്വരാജ് സദസുകൾ ജനശ്രദ്ധയാകർഷിക്കുന്നു
1541303
Thursday, April 10, 2025 12:54 AM IST
കൊന്നക്കാട്: വന്യമൃഗശല്യത്തിനെതിരെ വെള്ളരിക്കുണ്ടിൽ പ്രഖ്യാപിച്ചിരിക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കർഷകസ്വരാജ് സദസുകളിൽ ജനപങ്കാളിത്തം വർധിക്കുന്നു. കഴിഞ്ഞ ദിവസം കൊന്നക്കാട് നടന്ന കർഷകസ്വരാജ് സദസിൽ 80ഓളം പേർ പങ്കെടുത്തു.
പരിപാടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ മോൻസി ജോയി ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സഹായ സമിതി ചെയർമാൻ റിട്ട.ഐജി കെ.വി.മധുസൂദനൻ അധ്യക്ഷതവഹിച്ചു. സണ്ണി പൈകട വിഷയാവതരണം നടത്തി. ഫാ. ജോർജ് വെള്ളരിങ്ങാട്, ടി.പി. തമ്പാൻ, പി.സി. രഘുനാഥൻ എന്നിവർ ചർച്ച നയിച്ചു.
അഞ്ചാമത് സദസാണ് കൊന്നക്കാട് സംഘടിപ്പിക്കപ്പെട്ടത്. ആനമഞ്ഞൾ, പാത്തിക്കര, അട്ടക്കാട്, മരുതുംകുളം എന്നിവിടങ്ങളിൽ നേരത്തെ സദസ് നടത്തിയത്.
ആറാമത് സദസ് നാളെ എണ്ണപ്പാറയിൽ നടക്കും.