കോൺഗ്രസ് അധികാരത്തിലെത്തിയാൽ 1972 ലെ വനനിയമം ഭേദഗതി ചെയ്യും: രാജ്മോഹൻ ഉണ്ണിത്താൻ
1541617
Friday, April 11, 2025 1:38 AM IST
വെള്ളരിക്കുണ്ട്: കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ 1972 ലെ കേന്ദ്ര വനാവകാശ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രഖ്യാപിച്ചു.
എല്ലാ ഉത്തരവാദിത്വവും കേന്ദ്രത്തിന് മേൽ ചാർത്തി കർഷകരുടെ കണ്ണീര് കാണാതെ നോക്കുകുത്തിയായി നില്ക്കുന്ന പിണറായി സർക്കാരിന്റെ കാര്യത്തിലും ഭരണമാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗതയ്ക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഉണ്ണിത്താൻ.
സംഘാടക സമിതി ചെയർമാനും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ബഷീർ വെളളിക്കോത്ത്, ആർഎസ്പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാർ, സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ.രവീന്ദ്രൻ, കേരള കോൺഗ്രസ്-ജേക്കബ് ജില്ലാ പ്രസിഡന്റ് ആൻറക്സ് ജോസഫ്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ്, കരിമ്പിൽ കൃഷ്ണൻ, പി.വി.സുരേഷ്, ബി.പി.പ്രദീപ് കുമാർ, മീനാക്ഷി ബാലകൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, ടോമി പ്ലാച്ചേരി, പി.ജി.ദേവ്, ജോമോൻ ജോസഫ്, കൂക്കൾ ബാലകൃഷ്ണൻ, എ.സി.എ ലത്തീഫ്, സി.വി.തമ്പാൻ, മുസ്തഫ തായന്നൂർ, താജുദ്ദീൻ കമ്മാടം, ഇസ്ഹാഖ് കനകപ്പള്ളി, എം.പി.ജോസഫ്, മധുസൂദനൻ ബാലൂർ എന്നിവർ പ്രസംഗിച്ചു.