‘എറൈസ് ’ വിദ്യാർഥികൾ കേന്ദ്രസർവകലാശാലയിലെത്തി
1541301
Thursday, April 10, 2025 12:54 AM IST
വെള്ളരിക്കുണ്ട്: അറിവിന്റെ അനുഭവം തേടി ‘എറൈസ്’ വിദ്യാർത്ഥികൾ കേന്ദ്രസർവകലാശാലയിലെത്തി. വെള്ളിക്കുണ്ട്, മാലോം ഫൊറോനകളിലെ തെരഞ്ഞെടുക്കപ്പെട്ട 50ഓളം വിദ്യാർത്ഥികളാണ് സർവ്വകലാശാലകളിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ സന്ദർശനം നടത്തിയത്.
സർവകലാശാലയിലെ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്റിൽ സംഘടിപ്പിച്ച സെമിനാറിൽ റവ.ഡോ. ജോൺസൺ അന്ത്യാകുളം അധ്യക്ഷതവഹിച്ചു. ജോൺസൺ ചെത്തിപ്പുഴ, ഡോ. ജോബി വെള്ളുക്കുന്നേൽ, മിഷേൽ കരിമ്പാനിയിൽ, അൽഫോൻസ പ്രാക്കുഴി ജോസ് ജോം കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ.മരിയ വിനീത തോമസ്, ഡോ. മുസ്തഫ, ഡോ.ശിവകുമാർ എന്നിവർ ക്ലാസെടുത്തു. കുട്ടികൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരം ലഭിച്ചു.
ലൈബ്രറി സന്ദർശനം വിദ്യാർത്ഥി കൾക്ക് നവ്യാനുഭവമായി സെൻട്രൽ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ലൈബ്രേറിയൻ ഡോ. സെന്തിൽകുമാർ പെരിയസ്വാമി പുസ്തകവിഭാഗങ്ങളെ പരിചയപ്പെടുത്തി.
അധ്യാപകരായ ആന്റണി തുരുത്തിപ്പളളി, ജോഷ്വ ഒഴുകയിൽ, ഷോണി കാരിക്കാട്ട്, സുജ പോൾ തെക്കുംചേരിക്കുന്നേൽ, ജിൻസി പോളച്ചിറ, അനു പ്രാക്കുഴിയിൽ, പിടിഎ പ്രസിഡന്റ് ഷാജി നെടുമരുതുംചാൽ എന്നിവരും പങ്കെടുത്തു.