പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കണം: കെകെഎഫ്
1496736
Monday, January 20, 2025 1:02 AM IST
കാഞ്ഞങ്ങാട്: കഴിഞ്ഞ രണ്ടുവര്‍ഷമായി സിവില്‍സപ്ലൈ മുഖാന്തരം സബ്സിഡി സാധനങ്ങളുടെ വിതരണം നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുവിതരണം മെച്ചപ്പെടുത്തി വിലക്കയറ്റം തടയണമെന്നും കേരള കര്‍ഷക ഫെഡറേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് അര്‍ബന്‍ സഹകരണ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ചെയര്മാന് കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. സിഎംപി കണ്ട്രോള് കമ്മീഷന് ചെയര്മാന് വി.കെ. രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. വി. കമ്മാരന്, സി.വി. തമ്പാന്, ടി.വി. ഉമേശന്, എം.ടി. കമലാക്ഷി, അശോക് ഹെഗ്ഡെ, ഇ.വി. ദാമോദരന്‍, പി. കമലാക്ഷ എന്നിവര്‍ പ്രസംഗിച്ചു. സജീവന് കാവുങ്കര ക്ലാസെടുത്തു.
ഭാരവാഹികള്‍: എന്‍. അപ്പു-പ്രസിഡന്റ്, താനത്തിങ്കല്‍ കൃഷ്ണന്, എം. മാധവന്, കെ. തമ്പാന്-വൈസ് പ്രസിഡന്റുമാര്‍, ഇ.വി. ദാമോദരന്‍-സെക്രട്ടറി, രാജന് മുട്ടത്ത്, പി. കമലാക്ഷ, കെ. രേണുക-ജോയിന്റ് സെക്രട്ടറിമാര്‍.