പ​ര​പ്പ: പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് വ്യ​ക്തി​ക​ൾ​ക്ക് വ​രെ യ​ഥേ​ഷ്ടം ന​ൽ​കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​വ്യാ​പ​ന പ്രീ​ണ​ന ന​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ നി​ന്ന് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു പ​ക​രം മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ൽ വ​രെ മ​ദ്യാ​സ​ക്തി വ​ള​ർ​ത്താ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ​ര​പ്പ​യി​ൽ ന​ട​ന്ന യോ​ഗം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക സി​സ്റ്റ​ർ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തെ​ക്കേ​ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ൽ, ജോ​സ​ഫ് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ, ജോ​സ് അ​ഗ​സ്റ്റി​ൻ കു​ഴി​ക​ണ്ട​ത്തി​ൽ, കൃ​ഷ്ണ​ൻ പാ​ച്ചേ​നി, ജോ​സ് പാ​ല​ക്കു​ടി, ഷി​ബു കു​ത്തു​ക​ല്ലി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ​ഫ് മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ - പ്ര​സി​ഡ​ന്‍റ്, ജോ​സ് അ​ഗ​സ്റ്റി​ൻ കു​ഴി​ക​ണ്ട​ത്തി​ൽ - വൈ​സ് പ്ര​സി​ഡ​ന്‍റ്, പാ​ച്ചേ​നി കൃ​ഷ്ണ​ൻ - സെ​ക്ര​ട്ട​റി, ഷി​ബു കു​ത്തു​ക​ല്ലി​ങ്ക​ൽ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​സ​ഫ് വ​ട​ക്കേ​ട്ട് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.