കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന് ചായ്യോത്ത് തുടക്കമായി
1496453
Sunday, January 19, 2025 1:35 AM IST
ചായ്യോത്ത്: കെഎസ്ടിഎ 34-ാം ജില്ലാ സമ്മേളനത്തിന് ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വി.ആർ. സദാനന്ദൻ മാസ്റ്റർ നഗറിൽ തുടക്കമായി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് യു. ശ്യാമ ഭട്ട് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ്, സെക്രട്ടറി കെ. രാഘവൻ, ജില്ലാ സെക്രട്ടറി ടി. പ്രകാശൻ, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ. ഭാനുപ്രകാശ്, പി.വി. ശരത്, സംഘാടക സമിതി ചെയർമാൻ വി.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പി.വി. കുട്ടൻ പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് പ്രകടനത്തിനു ശേഷം ചോയ്യംകോട്ട് നടക്കുന്ന പൊതുസമ്മേളനം ജംഷീദലി മലപ്പുറം ഉദ്ഘാടനം ചെയ്യും.