നാഷണല്‍ പെന്ഷന് സ്കീം പിന്‍വലിക്കണം: കെപിഎസ്ടിഎ
1496730
Monday, January 20, 2025 1:02 AM IST
ഉദുമ: അധികാരത്തില്‍ വന്നാല്‍ എന്‍പിഎസ് അറബിക്കടലില്‍ എന്നു പറഞ്ഞ ഇടതുസര്‍ക്കാര്‍ എട്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തെ കടക്കെണിയിലാക്കിയെന്ന് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ്. പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തില്‍ നടന്ന കെപിഎസ്ടിഎ റവന്യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പള പരിഷ്കരണം നടപ്പിലാക്കുക, എയ്ഡഡ് വിദ്യാലയങ്ങളില്‍ നിയമനം നടത്തിയ മുഴുവന്‍ അധ്യാപകരെയും അംഗീകരിക്കുക, ഉച്ചഭക്ഷണത്തുക കുടിശികയില്ലാതെ പൂര്‍ണമായും അനുവദിക്കുക, സ്റ്റാഫ് ഫിക്സേഷന് ജൂലൈ 15നു പൂര്‍ത്തിയാക്കി നിയമനാംഗീകാരം നല്‍കുക, ഉച്ചഭക്ഷണത്തുക മുന്‍കൂറായി അനുവദിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
റവന്യു ജില്ലാ പ്രസിഡന്റ് കെ.വി. വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി ജി.കെ. ഗിരീഷ് മുഖ്യഭാഷണം നടത്തി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. ശശിധരന്, കെ. അനില്‍കുമാര്‍, പ്രശാന്ത് കാനത്തൂര്‍, കെ. ശ്രീനിവാസന്, റവന്യൂജില്ലാ സെകട്ടറി പി.ടി. ബെന്നി, ജോമി ടി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസവും യുവജനങ്ങളും എന്ന വിഷയത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി പി.വി. ജ്യോതി മുഖ്യഭാഷണം നടത്തി. റവന്യു ജില്ലാ വൈസ് പ്രസിഡന്റ് ടി. രാജേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. അശോകന് കോടോത്ത്, യൂസഫ് കൊട്യാടി, സ്വപ്ന ജോര്‍ജ്, പി.കെ. ബിജു, പി. ജലജാക്ഷി, എം.കെ. പ്രിയ എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അവാര്‍ഡ് നേടിയ അധ്യാപകര്‍ക്കും സ്വദേശ് മെഗാക്വിസ് മത്സരത്തില്‍ സംസ്ഥാന വിജയികളായ കുട്ടികള്‍ക്കും മുന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. നന്ദികേശന് സമ്മാനം നല്കി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി വി.ആര്. വിദ്യാസാഗര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗീത കൃഷ്ണന്, കെ.വി. ഭക്തവത്സലന്, സുകുമാരന്‍ പച്ചക്കാട്, ശ്രീധരന് വയലില്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഗോപാലകൃഷ്ണന്, പി. ശ്രീജ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി.ടി. ബെന്നി-പ്രസിഡന്റ്, കെ. ഗോപാലകൃഷ്ണന്-സെക്രട്ടറി, പി. ശ്രീജ-ട്രഷറര്‍.