ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കം
1496424
Sunday, January 19, 2025 1:33 AM IST
കാഞ്ഞങ്ങാട്: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നെഹ്റു യുവകേന്ദ്ര, മോട്ടോർവാഹന വകുപ്പ്, കാഞ്ഞങ്ങാട് നെഹ്റു കോളജ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. വിജയൻ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി. അഖിൽ അധ്യക്ഷത വഹിച്ചു.
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷാഹിൽ രാജ്, വി.കെ. സാജു, കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുമലത എന്നിവർ പ്രസംഗിച്ചു. ബോധവത്കരണ ഫ്ലാഷ് മോബ്, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.