കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ​യും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളു​ക​ളി​ലും അ​ക്കാ​ഡ​മി​ക​ളി​ലും ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍ ഇ​ന്ന് നീ​ലേ​ശ്വ​രം ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.
പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​യ​സ് തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ആ​ധാ​ര്‍ കാ​ര്‍​ഡും ര​ണ്ട് പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​ക​ളും ബ​ന്ധ​പ്പെ​ട്ട ഇ​ന​ത്തി​ൽ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​തി​നു​ള്ള വേ​ഷ​വു​മാ​യി രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്ത​ണം.

തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍, ക​ണ്ണൂ​ര്‍ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍, തൃ​ശൂ​ര്‍ സ്‌​പോ​ര്‍​ട്‌​സ് ഡി​വി​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലിന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ സ്‌​കൂ​ളു​ക​ള്‍, സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മാ​ണ് പ്ര​വേ​ശ​നം. 6, 7, 8, പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം ന​ല്കു​ക.

9, 10 ക്ലാ​സു​ക​ളി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി പ്ര​വേ​ശ​ന​വും ന​ല്കും. സം​സ്ഥാ​ന ത​ല​ത്തി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​വ​ര്‍​ക്കും ത​ത്തു​ല്യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​ര്‍​ക്കും മാ​ത്ര​മേ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി​ക്കാ​യു​ള്ള ട്ര​യ​ലി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വു​ക​യു​ള്ളൂ.

അ​ത്‌​ല​റ്റി​ക്‌​സ്, ബാ​സ്‌​ക​റ്റ് ബോ​ള്‍, ബോ​ക്‌​സിം​ഗ്, ഹോ​ക്കി, ജൂ​ഡോ, വോ​ളി​ബോ​ള്‍, റ​സ്ലിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശ​നം ന​ല്കും.

ഫു​ട്‌​ബോ​ളി​ലും തെ​യ്‌​ക്കോ​ൺ​ഡോ​യി​ലും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മാ​കും അ​വ​സ​രം. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫു​ട്‌​ബോ​ള്‍ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശ​നം പി​ന്നീ​ട് ന​ട​ത്തും.

സെ​ല​ക്ഷ​ന്‍ ട്ര​യ​ലു​ക​ളു​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ dsya.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.