തോട് ശുചീകരണം ആരംഭിച്ചു
1496733
Monday, January 20, 2025 1:02 AM IST
കാഞ്ഞങ്ങാട്: ഹരിതകേരള മിഷന് കാഞ്ഞങ്ങാട് നഗരസഭയില്‍ നടത്തുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി അതിയാമ്പൂര്-കാലിക്കടവ് തോട് മാലിന്യമുക്തമാക്കുന്നതിനായി മാലിന്യമുക്തം നവകേരളം വാര്‍ഡ്തല ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു.
ഹരിതകേരള മിഷന് സംസ്ഥന കോ-ഓർഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത അധ്യക്ഷത ഹിച്ചു.
ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, സ്ഥിരംസമിതി അധ്യക്ഷരായ കെ. ലത, കെ.വി. പ്രഭാവതി, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാഘവന്, കൗണ്‍സിലര്‍മാരായ ടി.വി. സുജിത്കുമാര്‍, ഫൗസിയ ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.