വിദ്യാഭ്യാസമേഖലയുടെ തകര്‍ച്ച രാജ്യത്തിന്റെ നാശത്തിലേക്ക് നയിക്കും: ഹാരിസ് ബീരാന്
1496732
Monday, January 20, 2025 1:02 AM IST
കാസര്‍ഗോഡ്: ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിര്‍ദേശങ്ങളിലൂടെ കേന്ദ്രസര്‍ക്കാരും വിദ്യാഭ്യാസരംഗത്തെ സാമ്പത്തികബാധ്യതകളില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ട് സംസ്ഥാന സര്‍ക്കാരും പൊതുവിദ്യാഭ്യാസ മേഖലയെ പിറകോട്ടുവലിക്കുകയാണെന്നും വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച രാജ്യത്തിന്റെ തകര്‍ച്ചക്ക് തന്നെ കാരണമാകുമെന്നും ഹാരിസ് ബീരാന് എംപി.
കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന പ്രതിനിധി സമ്മേളനം കാസര്‍ഗോഡ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. സപ്ലിമെന്റ് പ്രകാശനം എ.കെ.എം. അഷ്റഫ് എംഎല്‍എ നഗരസഭ ചെയര്മാന് അബ്ബാസ് ബീഗത്തിന് നല്കി നിര്‍വഹിച്ചു. എ. അബ്ദുള്‍ റഹ്മാന്, മാഹിന്‍ കേളോട്ട്, അഷ്റഫ് എടനീര്‍, കെ.വി.ടി. മുസ്തഫ, എന്‍.കെ. അബ്ദുള്‍ സലീം, ഇ.പി.എ. ലത്തീഫ്, മുസ്തഫ വളാഞ്ചേരി, ബഷീര്‍ തൊട്ടിയന്, എസ്. ശോഭിത, കെ. ഫസല്‍ ഹഖ് എന്നിവര്‍ പ്രസംഗിച്ചു.
കൗണ്‍സില്‍ മീറ്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഐ. ഹുസൈന് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി.പി. ഗഫൂര്‍ അധ്യക്ഷത വഹിച്ചു. എം.സി. കമറുദ്ദീന് മുഖ്യപ്രഭാഷണം നടത്തി.