ഐ​റി​ന്‍ റോ​സ് സോ​ജ​ന്‍ കേ​ര​ള ടീ​മി​ല്‍
Saturday, September 28, 2024 7:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹ​രി​യാ​ന​യി​ലെ റോ​ത്ത​ക്കി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ സ​ബ്ജൂ​ണി​യ​ര്‍ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​ല്‍ വെ​ള്ളി​ക്കോ​ത്ത് എം​പി​എ​സ്ജി​എ​ച്ച്എ​സ്എ​സ് ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഐ​റി​ന്‍ റോ​സ് സോ​ജ​ന്‍ ഇ​ടം നേ​ടി.

സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ജി​ല്ല​യു​ടെ ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു ഐ​റി​ന്‍. ഈ ​വ​ര്‍​ഷ​ത്തെ ജി​ല്ലാ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഐ​റി​ന്‍ ഉ​ള്‍​പ്പെ​ട്ട വെ​ള്ളി​ക്കോ​ത്ത് സ്‌​കൂ​ള്‍ ആ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജി​ല്ലാ ചാ​മ്പ്യ​ന്മാ​ര്‍. സ​ബ് ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ജി​ല്ലാ ടീം ​യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.


ടീ​മി​ലെ 5 പേ​ര്‍ വെ​ള്ളി​ക്കോ​ത്ത് സ്കൂ​ളി​ല്‍ നി​ന്നാ​ണ്. സ്‌​കൂ​ള്‍ കാ​യി​കാ​ധ്യാ​പ​ക​ന്‍ ചെ​റു​പു​ഴ സ്വ​ദേ​ശി സോ​ജ​ന്‍ ഫി​ലി​പ്പി​ന്‍റെ​യും സ്മി​ത സെ​ബാ​സ്റ്റ്യ​ന്‍റെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ന്‍ ഐ​ബി​ന്‍ ഫി​ലി​പ്പ് സോ​ജ​നും ദേ​ശീ​യ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​ന്‍റെ കോ​ച്ചിം​ഗ് ക്യാ​മ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.