വെള്ളരിക്കുണ്ട്: നവംബർ അഞ്ചു മുതൽ എട്ടു വരെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ നടക്കുന്ന ചിറ്റാരിക്കൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസഓഫീസർ പി.പി. രത്നാകരൻ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാർഡ് മെംബർ കെ.ആർ. വിനു, പിടിഎ പ്രസിഡന്റുമാരായ ജോസ് ചിത്രക്കുഴി, പി. അരവിന്ദാക്ഷൻ, ബിബിൻ ഡൊമിനിക്, പ്രിൻസിപ്പൽ കെ.കെ. സാജു, മുഖ്യാധ്യാപകരായ സിസ്റ്റർ ജറീന, ഷാന്റി സിറിയക്, കെ.എം. അന്നമ്മ എന്നിവർ പ്രസംഗിച്ചു. ഫ്ലാഷ് മൊബ് ഉൾപ്പെടെ ഉള്ള വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.