കാഞ്ഞങ്ങാട്: തിയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് ഏര്‍പ്പെടുത്തിയ രസികശിരോമണി കോമന് നായര്‍ നാടക പുരസ്കാരം നിലമ്പൂര്‍ ആയിഷക്ക്. 15,000 രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
ഒക്ടോബര്‍ 13നു വൈകുന്നേരം ആറിനു കാഞ്ഞങ്ങാട് നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്ത്തകന് വെങ്കിടേഷ് രാമകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ സി. ബാലന്, എന്‍. മണിരാജ്, വിനീഷ് ബാബു, ഉദയന്‍ കുണ്ടംകുഴി, സി.കെ. നാരായണന് എന്നിവര്‍ സംബന്ധിച്ചു.