റാണിപുരം: വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റാണിപുരത്ത് ലോക ടൂറിസം ദിനാഘോഷം നടത്തി. സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
ട്രഷറർ എം.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ, എം. ബാലു, സെക്രട്ടറി ഡി. വിമൽരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിഷ്ണുകൃഷ്ണൻ, അരുൺ ജാനു, എം.എം. കുഞ്ഞിരാമൻ, കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു. ട്രക്കിംഗിന് എത്തിയ സഞ്ചാരികൾക്ക് മധുരപലഹാരം വിതരണം ചെയ്തു.