മഞ്ചേശ്വരം: പൈവളിഗെ ബായിക്കട്ടയില്‍ വില്പനയ്ക്കായി കാറില്‍ കടത്തുകയായിരുന്ന 29.4 ഗ്രാം എംഡിഎംഎയുമായി നാലുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.
ബെള്ളൂരിലെ മുഹമ്മദ് അഷ്റഫ് (21), കൊടിബയലിലെ സയ്യദ് നവാസ് (30), ബെള്ളൂരിലെ അഹമ്മദ് ഷമ്മാസ് (20), ബണ്ട്വാളിലെ മുഹമ്മദ് ഇസഹാഖ്(20) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ടോള്‍സണ്‍ ജോസഫ്, എസ്ഐ രതീഷ് ഗോപി, എസ്സിപിഒ രജേഷ കുമാര്‍, സിപിഒ പ്രശോഭ്, ഡ്രൈവര്‍ ഷുക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.