കാസര്‍ഗോഡ്: മുല്ലപ്പള്ളി രാമചന്ദ്രന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോള്‍ കമ്മിറ്റിയിലെ നാലു ജനറല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചവരാണ് താനും കുഞ്ഞിക്കണ്ണനുമെന്നും അദ്ദേഹത്തിന്റെ പെട്ടന്നുണ്ടായ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി.
ഉദുമ എംഎല്‍എ ആയും ഡിസിസി പ്രസിഡന്റായും കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച മികച്ച പൊതു പ്രവര്‍ത്തകനായ കെപി വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരിക്കുന്നതിന് മുന്പുവരെയും സജീവസാന്നിധ്യമായ പൊതുപ്രവര്‍ത്തനം കൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട്. എല്ലായിടത്തും ഓടി എത്തുന്ന കെപിയുടെ വേര്‍പാട് കാസര്‍ഗോഡിന്റെ പൊതു മണ്ഡലത്തിന് തീരാനഷ്ടമാണെന്നുംഅദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതായും എംപി പറഞ്ഞു.