വെ​ള്ള​രി​ക്കു​ണ്ട്-ഇ​ട​ത്തോ​ട് റോ​ഡ് ടാറിംഗ്: ഓ​ട്ടോ​തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി
Friday, September 27, 2024 7:52 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ൽ​വ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി ത​ക​ർ​ത്ത വെ​ള്ള​രി​ക്കു​ണ്ട് -ഇ​ട​ത്തോ​ട് റോ​ഡ്‌ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക, ടാ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത ക​രാ​റു​കാ​ര​നെ​തി​രേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് സം​യു​ക്ത ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ വെ​ള്ള​രി​ക്കു​ണ്ടി​ൽ പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി.

ക​ൽ​വ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ ഒ​ട​യം​ചാ​ൽ -ചെ​റു​പു​ഴ റോ​ഡി​ൽ ഇ​ട​ത്തോ​ട് മു​ത​ൽ വെ​ള്ള​രി​ക്കു​ണ്ട് വ​രെ എ​ട്ടോ​ളം ഇ​ട​ങ്ങ​ളി​ലാ​യാ​ണ് റോ​ഡ്‌ ത​ക​ർ​ത്ത​ത്. ക​ൽ​വ​ർ​ട്ട് നി​ർ​മാ​ണം ഒ​രു വ​ർ​ഷം മു​ൻ​പ് പൂ​ർ​ത്തി​യാ​യി​ട്ടും ക​രാ​റു​കാ​ര​ൻ ടാ​റിം​ഗ് പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്‌ ക​രാ​റു​കാ​ര​നും ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​ങ​ളു​ടെ ജീ​വ​നി​ൽ ഒ​രു വി​ല​യും ക​ൽ​പി​ക്കു​ന്നി​ല്ല എ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു. ത​ക​ർ​ന്ന റോ​ഡി​ൽ പോ​കു​ന്ന​തു​മൂ​ലം സ്പെ​യ​ർ പാ​ർ​ട്ട്സ് അ​ധി​കം വാ​ങ്ങേ​ണ്ടി​വ​രു​ന്നു എ​ന്നും ഇ​ത് സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്നി​രി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ മേ​ഖ​ല​യെ വീ​ണ്ടും ത​ക​ർ​ക്കു​ന്നു​വെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു.


നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ കൊ​ടു​ത്തി​ട്ടും താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല ഇ​തേ തു​ട​ർ​ന്നാ​ണ് സം​യു​ക്ത ഓ​ട്ടോ റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സ​മ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി അ​റി​യി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ ജം​ഗ്ഷ​നി​ൽ ന​ട​ന്ന ധ​ർ​ണ സ​മ​രം വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി ക​ള്ളു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.